പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സിയേറാ ലിയോൺ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിയേറാ ലിയോൺ). ഗിനിയ (വടക്ക്), ലൈബീരിയ (തെക്ക്), അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് സീയേറാ ലിയോണിന്റെ അതിർത്തികൾ. ഈ രാജ്യത്തിന്റെ പോർച്ചുഗീസ് പേരായ സേറാ ലോവ (അർത്ഥം: സിംഹ മലനിര) എന്ന വാക്യത്തിൽ നിന്നാണ് പേരിന്റെ ഉൽഭവം. 1700-കളിൽ സിയേറാ ലിയോൺ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടീഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാൻ ആണ് തലസ്ഥാനമായ ഫ്രീടൌൺ സ്ഥാപിച്ചത്. (1792-ൽ സ്വാതന്ത്ര്യ ഉടമ്പടി നൽകി).
1808-ൽ ഫ്രീടൌൺ ഒരു ബ്രിട്ടീഷ് ക്രൗൺ കോളനി ആയി. 1896-ൽ രാജ്യത്തിന്റെ ഉൾഭാഗങ്ങൾ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സംരക്ഷിത പ്രദേശം) ആയി. ക്രൗൺ കോളനിയും പ്രോലക്ടറേറ്റും 1961-ൽ യോജിച്ചു. 1961-ൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതൽ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങൾ കാരണം തകർച്ചയിലായി. റിബൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനായി ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബൽ സൈനികരെ നിരായുധരാക്കി. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈർഘ്യം പുരുഷന്മാരിൽ 38 വയസ്സും സ്ത്രീകളിൽ 43 വയസ്സും ആണ്.[3]
അവലംബം
- ↑ "CIA - The World Factbook - Sierra Leone". Archived from the original on 2015-10-16. Retrieved 2007-07-14.
- 1 2 3 4 "Sierra Leone". International Monetary Fund. Retrieved 2008-10-09.
- ↑ "Sierra Leone". The World Factbook. CIA. 15 May, 2007. Archived from the original on 2015-10-16. Retrieved 2007-05-17.
{{cite web}}: Check date values in:|date=(help)
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
| ||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
| ||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക | ||